Lectionary

James 5: 13-18
  • 13 ) Is any among you afflicted? let him pray. Is any merry? let him sing psalms.

  • 14 ) Is any sick among you? let him call for the elders of the church, and let them pray over him, anointing him with oil in the name of the Lord:

  • 15 ) And the prayer of faith shall save the sick, and the Lord shall raise him up, and if he have committed sins, they shall be forgiven him.

  • 16 ) Confess your faults one to another, and pray one for another, that all of you may be healed. The effectual fervent prayer of a righteous man avails much.

  • 17 ) Elijah was a man subject to like passions as we are, and he prayed earnestly that it might not rain: and it rained not on the earth by the space of three years and six months.

  • 18 ) And he prayed again, and the heaven gave rain, and the earth brought forth her fruit.

James 5: 13-18
  • 13 ) നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ, സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.

  • 14 ) നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ.

  • 15 ) എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും, കർത്താവു അവനെ എഴുന്നേല്പിക്കും, അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.

  • 16 ) എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.

  • 17 ) ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു, മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു, മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.

  • 18 ) അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.