Lectionary

John 10: 1-11
  • 1 ) Verily, verily, I say unto you, He that enters not by the door into the sheepfold, but climbs up some other way, the same is a thief and a robber.

  • 2 ) But he that enters in by the door is the shepherd of the sheep.

  • 3 ) To him the gate keeper opens, and the sheep hear his voice: and he calls his own sheep by name, and leads them out.

  • 4 ) And when he puts forth his own sheep, he goes before them, and the sheep follow him: for they know his voice.

  • 5 ) And a stranger will they not follow, but will flee from him: for they know not the voice of strangers.

  • 6 ) This parable spoke Jesus unto them: but they understood not what things they were which he spoke unto them.

  • 7 ) Then said Jesus unto them again, Verily, verily, I say unto you, I am the door of the sheep.

  • 8 ) All that ever came before me are thieves and robbers: but the sheep did not hear them.

  • 9 ) I am the door: by me if any man enter in, he shall be saved, and shall go in and out, and find pasture.

  • 10 ) The thief comes not, but in order to steal, and to kill, and to destroy: I am come that they might have life, and that they might have it more abundantly.

  • 11 ) I am the good shepherd: the good shepherd gives his life for the sheep.

John 10: 1-11
  • 1 ) “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ആട്ടിൻ തൊഴിത്തിൽ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.

  • 2 ) വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.

  • 3 ) അവന്നു വാതിൽ കാവൽക്കാരൻ തുറന്നുകൊടുക്കുന്നു, ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു, തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.

  • 4 ) തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു, ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.

  • 5 ) അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും.

  • 6 ) ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു, എന്നാൽ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവർ ഗ്രഹിച്ചില്ല.

  • 7 ) യേശു പിന്നെയും അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.

  • 8 ) എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ, ആടുകളോ അവരുടെ വാക്കു കേട്ടില്ല.

  • 9 ) ഞാൻ വാതിൽ ആകുന്നു, എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും, അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും.

  • 10 ) മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല, അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.

  • 11 ) ഞാൻ നല്ല ഇടയൻ ആകുന്നു, നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.