Lectionary

Isaiah 6: 1-8
  • 1 ) In the year that king Uzziah died I saw also the LORD sitting upon a throne, high and lifted up, and his train filled the temple.

  • 2 ) Above it stood the seraphims: each one had six wings, with two he covered his face, and with two he covered his feet, and with two he did fly.

  • 3 ) And one cried unto another, and said, Holy, holy, holy, is the LORD of hosts: the whole earth is full of his glory.

  • 4 ) And the posts of the door moved at the voice of him that cried, and the house was filled with smoke.

  • 5 ) Then said I, Woe is me! for I am undone, because I am a man of unclean lips, and I dwell in the midst of a people of unclean lips: for mine eyes have seen the King, the LORD of hosts.

  • 6 ) Then flew one of the seraphims unto me, having a live coal in his hand, which he had taken with the tongs from off the altar:

  • 7 ) And he laid it upon my mouth, and said, Lo, this has touched your lips, and yours iniquity is taken away, and your sin purged.

  • 8 ) Also I heard the voice of the Lord, saying, Whom shall I send, and who will go for us? Then said I, Here am I, send me.

Isaiah 6: 1-8
  • 1 ) ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു, അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു.

  • 2 ) സാറാഫുകൾ അവന്നു ചുറ്റും നിന്നു, ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു, രണ്ടുകൊണ്ടു അവർ മൂഖം മൂടി, രണ്ടുകൊണ്ടു കാൽ മൂടി, രണ്ടുകൊണ്ടു പറന്നു.

  • 3 ) ഒരുത്തനോടു ഒരുത്തൻ, സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.

  • 4 ) അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു.

  • 5 ) അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം, ഞാൻ നശിച്ചു, ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ, ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു, എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.

  • 6 ) അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്നു കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു,

  • 7 ) അതു എന്റെ വായക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.

  • 8 ) അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടയിൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.