Lectionary

Matthew 19: 16-22
  • 16 ) And, behold, one came and said unto him, Good Master, what good thing shall I do, that I may have eternal life?

  • 17 ) And he said unto him, Why call you me good? there is none good but one, that is, God: but if you will enter into life, keep the commandments.

  • 18 ) He says unto him, Which? Jesus said, You shall do no murder, You shall not commit adultery, You shall not steal, You shall not bear false witness,

  • 19 ) Honour your father and your mother: and, You shall love your neighbour as yourself.

  • 20 ) The young man says unto him, All these things have I kept from my youth up: what lack I yet?

  • 21 ) Jesus said unto him, If you will be perfect, go and sell that you have, and give to the poor, and you shall have treasure in heaven: and come and follow me.

  • 22 ) But when the young man heard that saying, he went away sorrowful: for he had great possessions.

Matthew 19: 16-22
  • 16 ) അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു

  • 17 ) അവൻ: “എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക” എന്നു അവനോടു പറഞ്ഞു.

  • 18 ) ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: “കുല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു,

  • 19 ) അപ്പനെയും അമ്മയെയും ബഹുമാനിക്ക, കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ” എന്നു പറഞ്ഞു.

  • 20 ) യൌവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു, ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.

  • 21 ) യേശു അവനോടു: “സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക, എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും, പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.

  • 22 ) യൌവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.