Lectionary

1 corinthians 12: 1-11
  • 1 ) Now concerning spiritual gifts, brethren, I would not have you ignorant.

  • 2 ) All of you know that all of you were Gentiles, carried away unto these dumb idols, even as all of you were led.

  • 3 ) Wherefore I give you to understand, that no man speaking by the Spirit of God calls Jesus accursed: and that no man can say that Jesus is the Lord, but by the Holy Spirit.

  • 4 ) Now there are diversities of gifts, but the same Spirit.

  • 5 ) And there are differences of administrations, but the same Lord.

  • 6 ) And there are diversities of operations, but it is the same God which works all in all.

  • 7 ) But the manifestation of the Spirit is given to every man to profit likewise.

  • 8 ) In order to one is given by the Spirit the word of wisdom, to another the word of knowledge by the same Spirit,

  • 9 ) To another faith by the same Spirit, to another the gifts of healing by the same Spirit,

  • 10 ) To another the working of miracles, to another prophecy, to another discerning of spirits, to another divers kinds of tongues, to another the interpretation of tongues:

  • 11 ) But all these works that one and the very same Spirit, dividing to every man severally as he will.

1 corinthians 12: 1-11
  • 1 ) സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്കു അറിവില്ലാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.

  • 2 ) നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

  • 3 ) ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല, പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

  • 4 ) എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു, ആത്മാവു ഒന്നത്രേ.

  • 5 ) ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു, കർത്താവു ഒരുവൻ.

  • 6 ) വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു, എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ.

  • 7 ) എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.

  • 8 ) ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു,

  • 9 ) വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം,

  • 10 ) മറ്റൊരുവന്നു വീര്യപ്രവൃത്തികൾ, മറ്റൊരുവന്നു പ്രവചനം, മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം, വേറൊരുവന്നു പലവിധ ഭാഷകൾ, മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.

  • 11 ) എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.