Lectionary

Ephesians 3: 14-21
  • 14 ) For this cause I bow my knees unto the Father of our Lord Jesus Christ,

  • 15 ) Of whom the whole family in heaven and earth is named,

  • 16 ) That he would grant you, according to the riches of his glory, to be strengthened with might by his Spirit in the inner man,

  • 17 ) That Christ may dwell in your hearts by faith, that all of you, being rooted and grounded in love,

  • 18 ) May be able to comprehend with all saints what is the breadth, and length, and depth, and height,

  • 19 ) And to know the love of Christ, which passes knowledge, that all of you might be filled with all the fullness of God.

  • 20 ) Now unto him that is able to do exceeding abundantly above all that we ask or think, according to the power that works in us,

  • 21 ) Unto him be glory in the church by Christ Jesus throughout all ages, world without end. Amen.

Ephesians 3: 14-21
  • 14 ) അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും

  • 15 ) പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.

  • 16 ) അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും

  • 17 ) ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി

  • 18 ) വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും

  • 19 ) പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.

  • 20 ) എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു

  • 21 ) സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേൻ.