Lectionary

Isaiah 60: 12-21
  • 12 ) For the nation and kingdom that will not serve you shall perish, yea, those nations shall be utterly wasted.

  • 13 ) The glory of Lebanon shall come unto you, the fir tree, the pine tree, and the box together, to beautify the place of my sanctuary, and I will make the place of my feet glorious.

  • 14 ) The sons also of them that afflicted you shall come bending unto you, and all they that despised you shall bow themselves down at the soles of your feet, and they shall call you, The city of the LORD, The Zion of the Holy One of Israel.

  • 15 ) Whereas you has been forsaken and hated, so that no man went through you, I will make you an eternal excellency, a joy of many generations.

  • 16 ) You shall also suck the milk of the Gentiles, and shall suck the breast of kings: and you shall know that I the LORD am your Saviour and your Redeemer, the mighty One of Jacob.

  • 17 ) For brass I will bring gold, and for iron I will bring silver, and for wood brass, and for stones iron: I will also make your officers peace, and yours exactors righteousness.

  • 18 ) Violence shall no more be heard in your land, wasting nor destruction within your borders, but you shall call your walls Salvation, and your gates Praise.

  • 19 ) The sun shall be no more your light by day, neither for brightness shall the moon give light unto you: but the LORD shall be unto you an everlasting light, and your God your glory.

  • 20 ) Your sun shall no more go down, neither shall your moon withdraw itself: for the LORD shall be yours everlasting light, and the days of your mourning shall be ended.

  • 21 ) Your people also shall be all righteous: they shall inherit the land for ever, the branch of my planting, the work of my hands, that I may be glorified.

Isaiah 60: 12-21
  • 12 ) നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും, ആ ജാതികൾ അശേഷം ശൂന്യമായ്പോകും.

  • 13 ) എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും, അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും.

  • 14 ) നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ‍ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടുവരും, നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും, അവർ‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.

  • 15 ) ആരും കടന്നുപോകാതവണ്ണം നീ നിർ‍ജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിന്നു പകരം ഞാൻ നിന്നെ നിത്യമാഹാത്മ്യവും തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർ‍ക്കും.

  • 16 ) നീ ജാതികളുടെ പാൽ കുടിക്കും, രാജാക്കന്മാരുടെ മുല കുടിക്കും, യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.

  • 17 ) ഞാൻ താമ്രത്തിന്നു പകരം സ്വർ‍ണ്ണം വരുത്തും, ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും, ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.

  • 18 ) ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിന്നകത്തു ശൂന്യവും നാശവും കേൾക്കയില്ല, നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ‍ പറയും.

  • 19 ) ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല, നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല, യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു.

  • 20 ) നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല, നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല, യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും, നിന്റെ ദുഃഖകാലം തീർ‍ന്നുപോകും.

  • 21 ) നിന്റെ ജനമൊക്കെയും നീതിമാന്മാരാകും, ഞാൻ മഹത്വപ്പെടേണ്ടതിന്നു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ടു അവർ‍ ദേശത്തെ സദാകാലത്തേക്കു കൈവശമാക്കും.