Lectionary

Hosea 14: 1-9
  • 1 ) O israel, return unto the LORD your God, for you have fallen by yours iniquity.

  • 2 ) Take with you words, and turn to the LORD: say unto him, Take away all iniquity, and receive us graciously: so will we render the calves of our lips.

  • 3 ) Asshur shall not save us, we will not ride upon horses: neither will we say any more to the work of our hands, All of you are our gods: for in you the fatherless finds mercy.

  • 4 ) I will heal their backsliding, I will love them freely: for mine anger is turned away from him.

  • 5 ) I will be as the dew unto Israel: he shall grow as the lily, and cast forth his roots as Lebanon.

  • 6 ) His branches shall spread, and his beauty shall be as the olive tree, and his smell as Lebanon.

  • 7 ) They that dwell under his shadow shall return, they shall revive as the corn, and grow as the vine: the scent thereof shall be as the wine of Lebanon.

  • 8 ) Ephraim shall say, What have I to do any more with idols? I have heard him, and observed him: I am like a green fir tree. From me is your fruit found.

  • 9 ) Who is wise, and he shall understand these things? prudent, and he shall know them? for the ways of the LORD are right, and the just shall walk in them: but the transgressors shall fall therein.

Hosea 14: 1-9
  • 1 ) യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക, നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു.

  • 2 ) നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ, എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും,

  • 3 ) അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല, ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈ വേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല, അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ.

  • 4 ) ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും, എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.

  • 5 ) ഞാൻ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും, അവൻ താമരപോലെ പൂത്തു ലെബാനോൻ വനം പോലെ വേരൂന്നും.

  • 6 ) അവന്റെ കൊമ്പുകൾ പടരും, അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.

  • 7 ) അവന്റെ നിഴലിൽ പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിർക്കയും ചെയ്യും, അതിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.

  • 8 ) എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കും തമ്മിൽ എന്തു? ഞാൻ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും, ഞാൻ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എങ്കൽ നിനക്കു ഫലം കണ്ടുകിട്ടും.

  • 9 ) ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനി ആർ? ഇതു അറിവാൻ തക്ക വിവേകി ആർ? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ, നീതിമാന്മാർ അവയിൽ നടക്കും, അതിക്രമക്കാരോ അവയിൽ ഇടറിവീഴും.