Lectionary

Proverbs 3: 1-8
  • 1 ) My son, forget not my law, but let yours heart keep my commandments:

  • 2 ) For length of days, and long life, and peace, shall they add to you.

  • 3 ) Let not mercy and truth forsake you: bind them about your neck, write them upon the table of yours heart:

  • 4 ) So shall you find favour and good understanding in the sight of God and man.

  • 5 ) Trust in the LORD with all yours heart, and lean not unto yours own understanding.

  • 6 ) In all your ways acknowledge him, and he shall direct your paths.

  • 7 ) Be not wise in yours own eyes: fear the LORD, and depart from evil.

  • 8 ) It shall be health to your navel, and marrow to your bones.

Proverbs 3: 1-8
  • 1 ) മകനേ, എന്റെ ഉപദേശം മറക്കരുതു, നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.

  • 2 ) അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.

  • 3 ) ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു, അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക, നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.

  • 4 ) അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.

  • 5 ) പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക, സ്വന്ത വിവേകത്തിൽ ഊന്നരുതു.

  • 6 ) നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക, അവൻ നിന്റെ പാതകളെ നേരെയാക്കും,

  • 7 ) നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു, യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.

  • 8 ) അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും.