Lectionary

Ezekiel 18: 21-32
  • 21 ) But if the wicked will turn from all his sins that he has committed, and keep all my statutes, and do that which is lawful and right, he shall surely live, he shall not die.

  • 22 ) All his transgressions that he has committed, they shall not be mentioned unto him: in his righteousness that he has done he shall live.

  • 23 ) Have I any pleasure at all that the wicked should die? says the Lord GOD: and not that he should return from his ways, and live?

  • 24 ) But when the righteous turns away from his righteousness, and commits iniquity, and does according to all the abominations that the wicked man does, shall he live? All his righteousness that he has done shall not be mentioned: in his trespass that he has trespassed, and in his sin that he has sinned, in them shall he die.

  • 25 ) Yet all of you say, The way of the LORD is not equal. Hear now, O house of Israel, Is not my way equal? are not your ways unequal?

  • 26 ) When a righteous man turns away from his righteousness, and commits iniquity, and dies in them, for his iniquity that he has done shall he die.

  • 27 ) Again, when the wicked man turns away from his wickedness that he has committed, and does that which is lawful and right, he shall save his soul alive.

  • 28 ) Because he considers, and turns away from all his transgressions that he has committed, he shall surely live, he shall not die.

  • 29 ) Yet says the house of Israel, The way of the LORD is not equal. O house of Israel, are not my ways equal? are not your ways unequal?

  • 30 ) Therefore I will judge you, O house of Israel, every one according to his ways, says the Lord GOD. Repent, and turn yourselves from all your transgressions, so iniquity shall not be your ruin.

  • 31 ) Cast away from you all your transgressions, whereby all of you have transgressed, and make you a new heart and a new spirit: for why will all of you die, O house of Israel?

  • 32 ) For I have no pleasure in the death of him that dies, says the Lord GOD: wherefore turn yourselves, and live all of you.

Ezekiel 18: 21-32
  • 21 ) എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.

  • 22 ) അവൻ ചെയ്ത അതിക്രമങ്ങളിൽ ഓന്നിനെയും അവന്നു കണക്കിടുകയില്ല, അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും.

  • 23 ) ദുഷ്ടന്റെ മരണത്തിൽ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

  • 24 ) എന്നാൽ നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിച്ചു, ദുഷ്ടൻ ചെയ്യുന്ന സകലമ്ളേച്ഛതകളെയുംപോലെ ചെയ്യുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല, അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും.

  • 25 ) എന്നാൽ നിങ്ങൾ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു, യിസ്രായേൽഗൃഹമേ, കേൾപ്പിൻ, എന്റെ വഴി ചൊവ്വുള്ളതല്ലയോ നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?

  • 26 ) നീതിമാൻ തന്റെ നിതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതുനിമിത്തം മരിക്കും, അവൻ ചെയ്ത നീതികേടു നിമിത്തം തന്നേ അവൻ മരിക്കും.

  • 27 ) ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നെത്താൻ ജീവനോടെ രക്ഷിക്കും.

  • 28 ) അവൻ ഓർത്തു താൻ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ടു അവൻ മരിക്കാതെ ജീവിച്ചിരിക്കും

  • 29 ) എന്നാൽ യിസ്രായേൽഗൃഹം: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു, യിസ്രായേൽഗൃഹമേ, എന്റെ വഴികൾ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?

  • 30 ) അതുകൊണ്ടു യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തന്നും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു: അകൃത്യം നിങ്ങൾക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങൾ മനന്തിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിൻ.

  • 31 ) നിങ്ങൾ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളിൽനിന്നു എറിഞ്ഞുകളവിൻ, നിങ്ങൾക്കു പുതിയോരു ഹൃദയത്തെയും പുതിയോരു ആത്മാവിനെയും സമ്പാദിച്ചുകൊൾവിൻ, യിസ്രായേൽഗൃഹമേ നിങ്ങൾ എന്തിനു മരിക്കുന്നു?

  • 32 ) മരിക്കുന്നവന്റെ മരണത്തിൽ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു, ആകയാൽ നിങ്ങൾ മനന്തിരിഞ്ഞു ജീവിച്ചുകൊൾവിൻ.