Lectionary

Leviticus 19: 9-16
  • 9 ) And when all of you reap the harvest of your land, you shall not wholly reap the corners of your field, neither shall you gather the gleanings of your harvest.

  • 10 ) And you shall not glean your vineyard, neither shall you gather every grape of your vineyard, you shall leave them for the poor and stranger: I am the LORD your God.

  • 11 ) All of you shall not steal, neither deal falsely, neither lie one to another.

  • 12 ) And all of you shall not swear by my name falsely, neither shall you profane the name of your God: I am the LORD.

  • 13 ) You shall not defraud your neighbour, neither rob him: the wages of him that is hired shall not abide with you all night until the morning.

  • 14 ) You shall not curse the deaf, nor put a stumbling block before the blind, but shall fear your God: I am the LORD.

  • 15 ) All of you shall do no unrighteousness in judgment: you shall not respect the person of the poor, nor honor the person of the mighty: but in righteousness shall you judge your neighbour.

  • 16 ) You shall not go up and down as a talebearer among your people: neither shall you stand against the blood of your neighbour, I am the LORD.

Leviticus 19: 9-16
  • 9 ) നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു, നിന്റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുതു.

  • 10 ) നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുതു, നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം, ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

  • 11 ) മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തൻ ഭോഷ്കു പറയരുതു.

  • 12 ) എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു, ഞാൻ യഹോവ ആകുന്നു.

  • 13 ) കൂട്ടുകാരനെ പീഡിപ്പിക്കരുതു, അവന്റെ വസ്തു കവർച്ച ചെയ്ക്കയും അരുതു, കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുതു.

  • 14 ) ചെകിടനെ ശപിക്കരുതു, കുരുടന്റെ മുമ്പിൽ ഇടർച്ച വെക്കരുതു, നിന്റെ ദൈവത്തെ ഭയപ്പെടേണം, ഞാൻ യഹോവ ആകുന്നു.

  • 15 ) ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു, എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.

  • 16 ) നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു, കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കർഷിക്കരുതു, ഞാൻ യഹോവ ആകുന്നു.