Lectionary

Luke 10: 25-37
  • 25 ) And, behold, a certain lawyer stood up, and tempted him, saying, Master, what shall I do to inherit eternal life?

  • 26 ) He said unto him, What is written in the law? how read you?

  • 27 ) And he answering said, You shall love the Lord your God with all your heart, and with all your soul, and with all your strength, and with all your mind, and your neighbour as yourself.

  • 28 ) And he said unto him, You have answered right: this do, and you shall live.

  • 29 ) But he, willing to justify himself, said unto Jesus, And who is my neighbour?

  • 30 ) And Jesus answering said, A certain man went down from Jerusalem to Jericho, and fell among thieves, which stripped him of his raiment, and wounded him, and departed, leaving him half dead.

  • 31 ) And by chance there came down a certain priest that way: and when he saw him, he passed by on the other side.

  • 32 ) And likewise a Levite, when he was at the place, came and looked on him, and passed by on the other side.

  • 33 ) But a certain Samaritan, as he journeyed, came where he was: and when he saw him, he had compassion on him,

  • 34 ) And went to him, and bound up his wounds, pouring in oil and wine, and set him on his own beast, and brought him to an inn, and took care of him.

  • 35 ) And on the next day when he departed, he took out two pence, and gave them to the host, and said unto him, Take care of him, and whatsoever you spend more, when I come again, I will repay you.

  • 36 ) Which now of these three, think you, was neighbour unto him that fell among the thieves?

  • 37 ) And he said, He that showed mercy on him. Then said Jesus unto him, Go, and do you likewise.

Luke 10: 25-37
  • 25 ) അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.

  • 26 ) അവൻ അവനോടു: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു, നീ എങ്ങനെ വായിക്കുന്നു” എന്നു ചോദിച്ചതിന്നു അവൻ:

  • 27 ) നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.

  • 28 ) അവൻ അവനോടു: “നീ പറഞ്ഞ ഉത്തരം ശരി, അങ്ങനെ ചെയ്ക, എന്നാൽ നീ ജീവിക്കും” എന്നു പറഞ്ഞു.

  • 29 ) അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു:

  • 30 ) ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു, അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി.

  • 31 ) ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.

  • 32 ) അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.

  • 33 ) ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു

  • 34 ) എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.

  • 35 ) പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം, അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.

  • 36 ) കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?

  • 37 ) അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു.