Lectionary

Exodus 19: 17-25
  • 17 ) And Moses brought forth the people out of the camp to meet with God, and they stood at the nether part of the mount.

  • 18 ) And mount Sinai was altogether smoking, because the LORD descended upon it in fire: and the smoke thereof ascended as the smoke of a furnace, and the whole mount quaked greatly.

  • 19 ) And when the voice of the trumpet sounded long, and waxed louder and louder, Moses spoke, and God answered him by a voice.

  • 20 ) And the LORD came down upon mount Sinai, on the top of the mount: and the LORD called Moses up to the top of the mount, and Moses went up.

  • 21 ) And the LORD said unto Moses, Go down, charge the people, lest they break through unto the LORD to gaze, and many of them perish.

  • 22 ) And let the priests also, which come near to the LORD, sanctify themselves, lest the LORD break forth upon them.

  • 23 ) And Moses said unto the LORD, The people cannot come up to mount Sinai: for you charged us, saying, Set bounds about the mount, and sanctify it.

  • 24 ) And the LORD said unto him, Away, get you down, and you shall come up, you, and Aaron with you: but let not the priests and the people break through to come up unto the LORD, lest he break forth upon them.

  • 25 ) So Moses went down unto the people, and spoke unto them.

Exodus 19: 17-25
  • 17 ) ദൈവത്തെ എതിരേല്പാൻ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു, അവർ പർവ്വതത്തിന്റെ അടിവാരത്തുനിന്നു.

  • 18 ) യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി, അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി, പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.

  • 19 ) കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചുവന്നപ്പോൾ മോശെ സംസാരിച്ചു, ദൈവം ഉച്ചത്തിൽ അവനോടു ഉത്തരം അരുളി.

  • 20 ) യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി, യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു, മോശെ കയറിച്ചെന്നു.

  • 21 ) യഹോവ മോശെയോടു കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ടു അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്നു അവരോടു അമർച്ചയായി കല്പിക്ക.

  • 22 ) യഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവർക്കു ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ.

  • 23 ) മോശെ യഹോവയോടു: ജനത്തിന്നു സീനായിപർവ്വത്തിൽ കയറുവാൻ പാടില്ല, പർവ്വതത്തിന്നു അതിർ തിരിച്ചു അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോടു അമർച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.

  • 24 ) യഹോവ അവനോടു: ഇറങ്ങിപ്പോക, നീ അഹരോനുമായി കയറിവരിക, എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്കു നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുതു.

  • 25 ) അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു അവരോടു പറഞ്ഞു.