Lectionary

Numbers 27: 1-11
  • 1 ) Then came the daughters of Zelophehad, the son of Hepher, the son of Gilead, the son of Machir, the son of Manasseh, of the families of Manasseh the son of Joseph: and these are the names of his daughters, Mahlah, Noah, and Hoglah, and Milcah, and Tirzah.

  • 2 ) And they stood before Moses, and before Eleazar the priest, and before the princes and all the congregation, by the door of the tabernacle of the congregation, saying,

  • 3 ) Our father died in the wilderness, and he was not in the company of them that gathered themselves together against the LORD in the company of Korah, but died in his own sin, and had no sons.

  • 4 ) Why should the name of our father be done away from among his family, because he has no son? Give unto us therefore a possession among the brethren of our father.

  • 5 ) And Moses brought their cause before the LORD.

  • 6 ) And the LORD spoke unto Moses, saying,

  • 7 ) The daughters of Zelophehad speak right: you shall surely give them a possession of an inheritance among their father's brethren, and you shall cause the inheritance of their father to pass unto them.

  • 8 ) And you shall speak unto the children of Israel, saying, If a man die, and have no son, then all of you shall cause his inheritance to pass unto his daughter.

  • 9 ) And if he have no daughter, then all of you shall give his inheritance unto his brethren.

  • 10 ) And if he have no brethren, then all of you shall give his inheritance unto his father's brethren.

  • 11 ) And if his father have no brethren, then all of you shall give his inheritance unto his kinsman that is next to him of his family, and he shall possess it: and it shall be unto the children of Israel a statute of judgment, as the LORD commanded Moses.

Numbers 27: 1-11
  • 1 ) അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ളാ, നോവ, ഹോഗ്ള, മിൽക്കാ, തിർസാ, എന്നിവരായിരുന്നു.

  • 2 ) അവർ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ മോശെയുടെയും എലെയാസാർപുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാൽ:

  • 3 ) ഞങ്ങളുടെ അപ്പൻ മരുഭൂമിയില വെച്ചു മരിച്ചുപോയി, എന്നാൽ അവൻ യഹോവെക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല, അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചതു, അവന്നു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല.

  • 4 ) ഞങ്ങളുടെ അപ്പന്നു മകൻ ഇല്ലായ്കകൊണ്ടു അവന്റെ പേർ കുടുംബത്തിൽനിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്കു ഒരു അവകാസം തരേണം.

  • 5 ) മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു.

  • 6 ) യഹോവ മോശെയേൂടു അരുളിച്ചെയ്തതു:

  • 7 ) സെലോഫ ഹാദിന്റെ പുത്രിമാർ പറയുന്നതു ശരിതന്നേ, അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്കു ഒരു അവകാശം കൊടുക്കേണം, അവരുടെ അപ്പന്റെ അവകാശം അവർക്കു കൊടുക്കേണം.

  • 8 ) നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം.

  • 9 ) അവന്നു മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്കു കൊടുക്കേണം.

  • 10 ) അവന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്കു കൊടുക്കേണം.

  • 11 ) അവന്റെ അപ്പന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം അവൻ അതു കൈവശമാക്കേണം, ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേൽമക്കൾക്കു ന്യായപ്രമാണം ആയിരിക്കേണം.