Lectionary

Numbers 11: 23-30
  • 23 ) And the LORD said unto Moses, Is the LORD's hand waxed short? you shall see now whether my word shall come to pass unto you or not.

  • 24 ) And Moses went out, and told the people the words of the LORD, and gathered the seventy men of the elders of the people, and set them round about the tabernacle.

  • 25 ) And the LORD came down in a cloud, and spoke unto him, and took of the spirit that was upon him, and gave it unto the seventy elders: and it came to pass, that, when the spirit rested upon them, they prophesied, and did not cease.

  • 26 ) But there remained two of the men in the camp, the name of the one was Eldad, and the name of the other Medad: and the spirit rested upon them, and they were of them that were written, but went not out unto the tabernacle: and they prophesied in the camp.

  • 27 ) And there ran a young man, and told Moses, and said, Eldad and Medad do prophesy in the camp.

  • 28 ) And Joshua the son of Nun, the servant of Moses, one of his young men, answered and said, My lord Moses, forbid them.

  • 29 ) And Moses said unto him, Envy you for my sake? would God that all the LORD's people were prophets, and that the LORD would put his spirit upon them!

  • 30 ) And Moses got him into the camp, he and the elders of Israel.

Numbers 11: 23-30
  • 23 ) യഹോവ മോശെയോടു: യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും എന്നു കല്പിച്ചു.

  • 24 ) അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.

  • 25 ) എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു, ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു, പിന്നെ അങ്ങനെ ചെയ്തില്ലതാനും.

  • 26 ) എന്നാൽ ആ പുരഷന്മാരിൽ രണ്ടു പേർ പാളയത്തിൽ തന്നേ താമസിച്ചിരുന്നു, ഒരുത്തന്നു എൽദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേർ. ആത്മാവു അവരുടെമേലും ആവസിച്ചു, അവരും പേരെഴുതിയവരിൽ ഉള്ളവർ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല, അവർ പാളയത്തിൽ വെച്ചു പ്രവചിച്ചു.

  • 27 ) അപ്പോൾ ഒരു ബാല്യക്കാരൻ മോശെയുടെ അടുക്കൽ ഓടിച്ചെന്നു: എൽദാദും മേദാദും പാളയത്തിൽവെച്ചു പ്രവചിക്കുന്നു എന്നു അറിയിച്ചു.

  • 28 ) എന്നാറെ നൂന്റെ മകനായി ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവ: എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു.

  • 29 ) മോശെ അവനോടു: എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു എന്നു പറഞ്ഞു.

  • 30 ) പിന്നെ മോശെയും യിസ്രായേൽമൂപ്പന്മാരും പാളയത്തിൽ വന്നു ചേർന്നു.