Lectionary

Matthew 10: 7-16
  • 7 ) And as all of you go, preach, saying, The kingdom of heaven is at hand.

  • 8 ) Heal the sick, cleanse the lepers, raise the dead, cast out devils: freely all of you have received, freely give.

  • 9 ) Provide neither gold, nor silver, nor brass in your purses,

  • 10 ) Nor pouch for your journey, neither two coats, neither shoes, nor yet staves: for the workman is worthy of his food.

  • 11 ) And into whatsoever city or town all of you shall enter, enquire who in it is worthy, and there abide till all of you go thence.

  • 12 ) And when all of you come into an house, salute it.

  • 13 ) And if the house be worthy, let your peace come upon it: but if it be not worthy, let your peace return to you.

  • 14 ) And whosoever shall not receive you, nor hear your words, when all of you depart out of that house or city, shake off the dust of your feet.

  • 15 ) Verily I say unto you, It shall be more tolerable for the land of Sodom and Gomorrha in the day of judgment, than for that city.

  • 16 ) Behold, I send you forth as sheep in the midst of wolves: be all of you therefore wise as serpents, and harmless as doves.

Matthew 10: 7-16
  • 7 ) നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.

  • 8 ) രോഗികളെ സൌഖ്യമാക്കുവിൻ, മരിച്ചവരെ ഉയിർപ്പിപ്പിൻ, കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ, ഭൂതങ്ങളെ പുറത്താക്കുവിൻ, സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.

  • 9 ) മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും

  • 10 ) വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു, വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ

  • 11 ) ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ, പുറപ്പെടുവോളം അവിടത്തന്നേ പാർപ്പിൻ.

  • 12 ) ആ വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ.

  • 13 ) വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ, യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.

  • 14 ) ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.

  • 15 ) ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

  • 16 ) ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.