Lectionary

Proverbs 1: 1-12
  • 1 ) The proverbs of Solomon the son of David, king of Israel,

  • 2 ) To know wisdom and instruction, to perceive the words of understanding,

  • 3 ) To receive the instruction of wisdom, justice, and judgment, and equity,

  • 4 ) To give subtlety to the simple, to the young man knowledge and discretion.

  • 5 ) A wise man will hear, and will increase learning, and a man of understanding shall attain unto wise counsels:

  • 6 ) To understand a proverb, and the interpretation, the words of the wise, and their dark sayings.

  • 7 ) The fear of the LORD is the beginning of knowledge: but fools despise wisdom and instruction.

  • 8 ) My son, hear the instruction of your father, and forsake not the law of your mother:

  • 9 ) For they shall be an ornament of grace unto your head, and chains about your neck.

  • 10 ) My son, if sinners entice you, consent you not.

  • 11 ) If they say, Come with us, let us lay wait for blood, let us lurk privately for the innocent without cause:

  • 12 ) Let us swallow them up alive as the grave, and whole, as those that go down into the pit:

Proverbs 1: 1-12
  • 1 ) യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.

  • 2 ) ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും

  • 3 ) പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും

  • 4 ) അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നല്കുവാനും

  • 5 ) ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിപ്പാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും

  • 6 ) സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.

  • 7 ) യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു, ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.

  • 8 ) മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു,

  • 9 ) അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.

  • 10 ) മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.

  • 11 ) ഞങ്ങളോടുകൂടെ വരിക, നാം രക്തത്തിന്നായി പതിയിരിക്ക, നിർദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.

  • 12 ) പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളക.