Lectionary

Isaiah 60: 1-10
  • 1 ) Arise, shine, for your light has come, and the glory of the LORD has risen upon you.

  • 2 ) For, behold, the darkness shall cover the earth, and gross darkness the people: but the LORD shall arise upon you, and his glory shall be seen upon you.

  • 3 ) And the Gentiles shall come to your light, and kings to the brightness of your rising.

  • 4 ) Lift up yours eyes round about, and see: all they gather themselves together, they come to you: your sons shall come from far, and your daughters shall be nursed at your side.

  • 5 ) Then you shall see, and flow together, and yours heart shall fear, and be enlarged, because the abundance of the sea shall be converted unto you, the forces of the Gentiles shall come unto you.

  • 6 ) The multitude of camels shall cover you, the dromedaries of Midian and Ephah, all they from Sheba shall come: they shall bring gold and incense, and they shall show forth the praises of the LORD.

  • 7 ) All the flocks of Kedar shall be gathered together unto you, the rams of Nebaioth shall minister unto you: they shall come up with acceptance on mine altar, and I will glorify the house of my glory.

  • 8 ) Who are these that fly as a cloud, and as the doves to their windows?

  • 9 ) Surely the isles shall wait for me, and the ships of Tarshish first, to bring your sons from far, their silver and their gold with them, unto the name of the LORD your God, and to the Holy One of Israel, because he has glorified you.

  • 10 ) And the sons of strangers shall build up your walls, and their kings shall minister unto you: for in my wrath I stroke you, but in my favour have I had mercy on you.

Isaiah 60: 1-10
  • 1 ) എഴുന്നേറ്റു പ്രകാശിക്ക, നിന്റെ പ്രകാശം വന്നിരിക്കുന്നു, യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.

  • 2 ) അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു, നിന്റെമേലോ യഹോവ ഉദിക്കും, അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.

  • 3 ) ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ‍ നിന്റെ ഉദയശോഭയിലേക്കും വരും.

  • 4 ) നീ തല പൊക്കി ചുറ്റും നോക്കുക, അവർ‍ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു, നിന്റെ പുത്രന്മാർ‍ ദൂരത്തുനിന്നു വരും, നിന്റെ പുത്രിമാരെ പാർ‍ശ്വത്തിങ്കൽ വഹിച്ചുകൊണ്ടുവരും.

  • 5 ) അപ്പോൾ നീ കണ്ടു ശോഭിക്കും, നിന്റെ ഹൃദയം പിടെച്ചു വികസിക്കും, സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും, ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.

  • 6 ) ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും, ശേബയിൽ നിന്നു അവരൊക്കെയും വരും, പൊന്നും കുന്തുരുക്കവും അവർ‍ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.

  • 7 ) കേദാരിലെ ആടുകൾ ഒക്കെയും നിന്റെ അടുക്കൽ ഒന്നിച്ചുകൂടും, നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷചെയ്യും, അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേൽ വരും, അങ്ങനെ ഞാൻ എന്റെ മഹത്വമുള്ള ആലയത്തെ മഹത്വപ്പെടുത്തും

  • 8 ) മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ‍ ആർ‍?

  • 9 ) ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തർ‍ശീശ് കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു.

  • 10 ) അന്യജാതിക്കാർ‍ നിന്റെ മതിലുകളെ പണിയും, അവരുടെ രാജാക്കന്മാർ‍ നിനക്കു ശുശ്രൂഷചെയ്യും, എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു, എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.