Lectionary

Luke 16: 19-31
  • 19 ) There was a certain rich man, which was clothed in purple and fine linen, and fared sumptuously every day:

  • 20 ) And there was a certain beggar named Lazarus, which was laid at his gate, full of sores,

  • 21 ) And desiring to be fed with the crumbs which fell from the rich man's table: moreover the dogs came and licked his sores.

  • 22 ) And it came to pass, that the beggar died, and was carried by the angels into Abraham's bosom: the rich man also died, and was buried,

  • 23 ) And in hell he lift up his eyes, being in torments, and sees Abraham far off, and Lazarus in his bosom.

  • 24 ) And he cried and said, Father Abraham, have mercy on me, and send Lazarus, that he may dip the tip of his finger in water, and cool my tongue, for I am tormented in this flame.

  • 25 ) But Abraham said, Son, remember that you in your lifetime received your good things, and likewise Lazarus evil things: but now he is comforted, and you are tormented.

  • 26 ) And beside all this, between us and you there is a great gulf fixed: so that they which would pass from behind to you cannot, neither can they pass to us, that would come from thence.

  • 27 ) Then he said, I pray you therefore, father, that you would send him to my father's house:

  • 28 ) For I have five brethren, that he may testify unto them, lest they also come into this place of torment.

  • 29 ) Abraham says unto him, They have Moses and the prophets, let them hear them.

  • 30 ) And he said, Nay, father Abraham: but if one went unto them from the dead, they will repent.

  • 31 ) And he said unto him, If they hear not Moses and the prophets, neither will they be persuaded, though one rose from the dead.

Luke 16: 19-31
  • 19 ) ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു, അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.

  • 20 ) ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു

  • 21 ) ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു, നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.

  • 22 ) ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.

  • 23 ) ധനവാനും മരിച്ചു അടക്കപ്പെട്ടു, പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു:

  • 24 ) അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ, ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ, ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.

  • 25 ) അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക, ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.

  • 26 ) അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല, അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.

  • 27 ) അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു,

  • 28 ) എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു, അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.

  • 29 ) അബ്രാഹാം അവനോടു: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ, അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു.

  • 30 ) അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.

  • 31 ) അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.