Lectionary

Exodus 12: 1-20
  • 1 ) And the LORD spoke unto Moses and Aaron in the land of Egypt saying,

  • 2 ) This month shall be unto you the beginning of months: it shall be the first month of the year to you.

  • 3 ) Speak all of you unto all the congregation of Israel, saying, In the tenth day of this month they shall take to them every man a lamb, according to the house of their fathers, a lamb for an house:

  • 4 ) And if the household be too little for the lamb, let him and his neighbour next unto his house take it according to the number of the souls, every man according to his eating shall make your count for the lamb.

  • 5 ) Your lamb shall be without blemish, a male of the first year: all of you shall take it out from the sheep, or from the goats:

  • 6 ) And all of you shall keep it up until the fourteenth day of the same month: and the whole assembly of the congregation of Israel shall kill it in the evening.

  • 7 ) And they shall take of the blood, and strike it on the two side posts and on the upper door post of the houses, wherein they shall eat it.

  • 8 ) And they shall eat the flesh in that night, roast with fire, and unleavened bread, and with bitter herbs they shall eat it.

  • 9 ) Eat not of it raw, nor sodden at all with water, but roast with fire, his head with his legs, and with the inwards thereof.

  • 10 ) And all of you shall let nothing of it remain until the morning, and that which remains of it until the morning all of you shall burn with fire.

  • 11 ) And thus shall all of you eat it, with your loins girded, your shoes on your feet, and your staff in your hand, and all of you shall eat it in haste: it is the LORD's passover.

  • 12 ) For I will pass through the land of Egypt this night, and will strike all the firstborn in the land of Egypt, both man and beast, and against all the gods of Egypt I will execute judgment: I am the LORD.

  • 13 ) And the blood shall be to you for a token upon the houses where all of you are: and when I see the blood, I will pass over you, and the plague shall not be upon you to destroy you, when I strike the land of Egypt.

  • 14 ) And this day shall be unto you for a memorial, and all of you shall keep it a feast to the LORD throughout your generations, all of you shall keep it a feast by an ordinance for ever.

  • 15 ) Seven days shall all of you eat unleavened bread, even the first day all of you shall put away leaven out of your houses: for whosoever eats leavened bread from the first day until the seventh day, that soul shall be cut off from Israel.

  • 16 ) And in the first day there shall be an holy convocation, and in the seventh day there shall be an holy convocation to you, no manner of work shall be done in them, save that which every man must eat, that only may be done of you.

  • 17 ) And all of you shall observe the feast of unleavened bread, for in this very same day have I brought your armies out of the land of Egypt: therefore shall all of you observe this day in your generations by an ordinance for ever.

  • 18 ) In the first month, on the fourteenth day of the month at even, all of you shall eat unleavened bread, until the one and twentieth day of the month at even.

  • 19 ) Seven days shall there be no leaven found in your houses: for whosoever eats that which is leavened, even that soul shall be cut off from the congregation of Israel, whether he be a stranger, or born in the land.

  • 20 ) All of you shall eat nothing leavened, in all your habitations shall all of you eat unleavened bread.

Exodus 12: 1-20
  • 1 ) യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാൽ:

  • 2 ) ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം.

  • 3 ) നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻ കുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻ കുട്ടിയെ എടുക്കേണം.

  • 4 ) ആട്ടിൻ കുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കു നോക്കി നിങ്ങൾ ആട്ടിൻ കുട്ടിയെ എടുക്കേണം.

  • 5 ) ആട്ടിൻ കുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം, അതു ചെമ്മരിയാടോ കോലാടോ ആകാം.

  • 6 ) ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.

  • 7 ) അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.

  • 8 ) അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം, കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

  • 9 ) തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുതു.

  • 10 ) പിറ്റെന്നാൾ കാലത്തേക്കു അതിൽ ഒട്ടും ശേഷിപ്പിക്കരുതു, പിറ്റെന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം.

  • 11 ) അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം, തിടുക്കത്തോടെ നിങ്ങൾ തിന്നേണം, അതു യഹോവയുടെ പെസഹ ആകുന്നു.

  • 12 ) ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും, മിസ്രയീമിലെ സകല ദേവന്മാരിലും ഞാൻ ന്യായവിധി നടത്തും, ഞാൻ യഹോവ ആകുന്നു

  • 13 ) നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും, ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും, ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.

  • 14 ) ഈ ദിവസം നിങ്ങൾക്കു ഓർമ്മനാളായിരിക്കേണം, നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം.

  • 15 ) ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം, ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം, ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം.

  • 16 ) ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം, അന്നു അവരവർക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു.

  • 17 ) പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കേണം, ഈ ദിവസത്തിൽ തന്നേയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു, അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ ആചരിക്കേണം.

  • 18 ) ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം.

  • 19 ) ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവു കാണരുതു, ആരെങ്കിലും പുളിച്ചതു തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽ നിന്നു ഛേദിച്ചുകളയേണം.

  • 20 ) പുളിച്ചതു യാതൊന്നും നിങ്ങൾ തിന്നരുതു, നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.