Lectionary

2 timothy 4: 1-8
  • 1 ) I charge you therefore before God, and the Lord Jesus Christ, who shall judge the quick and the dead at his appearing and his kingdom,

  • 2 ) Preach the word, be instant in season, out of season, reprove, rebuke, exhort with all longsuffering and doctrine.

  • 3 ) For the time will come when they will not endure sound doctrine, but after their own lusts shall they heap to themselves teachers, having itching ears,

  • 4 ) And they shall turn away their ears from the truth, and shall be turned unto fables.

  • 5 ) But watch you in all things, endure afflictions, do the work of an evangelist, make full proof of your ministry.

  • 6 ) For I am now ready to be offered, and the time of my departure is at hand.

  • 7 ) I have fought a good fight, I have finished my course, I have kept the faith:

  • 8 ) Henceforth there is laid up for me a crown of righteousness, which the Lord, the righteous judge, shall give me at that day: and not to me only, but unto all them also that love his appearing.

2 timothy 4: 1-8
  • 1 ) ഞാൻ ദൈവത്തെയും, ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു,

  • 2 ) വചനം പ്രസംഗിക്ക, സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക, സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക, തർജ്ജനം ചെയ്ക, പ്രബോധിപ്പിക്ക.

  • 3 ) അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും

  • 4 ) സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.

  • 5 ) നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക, കഷ്ടം സഹിക്ക, സുവിശേഷകന്റെ പ്രവൃത്തിചെയ്ക, നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.

  • 6 ) ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു, എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.

  • 7 ) ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.

  • 8 ) ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു, അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും, എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.