Lectionary

Acts 10: 34-43
  • 34 ) Then Peter opened his mouth, and said, Truthfully I perceive that God is no respecter of persons:

  • 35 ) But in every nation he that fears him, and works righteousness, is accepted with him.

  • 36 ) The word which God sent unto the children of Israel, preaching peace by Jesus Christ: (he is Lord of all:)

  • 37 ) That word, I say, all of you know, which was published throughout all Judaea, and began from Galilee, after the baptism which John preached,

  • 38 ) How God anointed Jesus of Nazareth with the Holy Spirit and with power: who went about doing good, and healing all that were oppressed of the devil, for God was with him.

  • 39 ) And we are witnesses of all things which he did both in the land of the Jews, and in Jerusalem, whom they slew and hanged on a tree:

  • 40 ) Him God raised up the third day, and showed him openly,

  • 41 ) Not to all the people, but unto witnesses chosen before God, even to us, who did eat and drink with him after he rose from the dead.

  • 42 ) And he commanded us to preach unto the people, and to testify that it is he which was ordained of God to be the Judge of quick and dead.

  • 43 ) To him give all the prophets witness, that through his name whosoever believes in him shall receive remission of sins.

Acts 10: 34-43
  • 34 ) അപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും

  • 35 ) ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു.

  • 36 ) അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം,

  • 37 ) യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വർത്തമാനം,

  • 38 ) നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.

  • 39 ) യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു,

  • 40 ) ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,

  • 41 ) സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.

  • 42 ) ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.

  • 43 ) അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.