Lectionary

Luke 19: 29-40
  • 29 ) And it came to pass, when he was come nigh to Bethphage and Bethany, at the mount called the mount of Olives, he sent two of his disciples,

  • 30 ) Saying, Go all of you into the village opposite to you, in the which at your entering all of you shall find a colt tied, whereon yet never man sat: loose him, and bring him here.

  • 31 ) And if any man ask you, Why do all of you loose him? thus shall all of you say unto him, Because the Lord has need of him.

  • 32 ) And they that were sent went their way, and found even as he had said unto them.

  • 33 ) And as they were loosing the colt, the owners thereof said unto them, Why loose all of you the colt?

  • 34 ) And they said, The Lord has need of him.

  • 35 ) And they brought him to Jesus: and they cast their garments upon the colt, and they set Jesus thereon.

  • 36 ) And as he went, they spread their clothes in the way.

  • 37 ) And when he was come nigh, even now at the descent of the mount of Olives, the whole multitude of the disciples began to rejoice and praise God with a loud voice for all the mighty works that they had seen,

  • 38 ) Saying, Blessed be the King that comes in the name of the Lord: peace in heaven, and glory in the highest.

  • 39 ) And some of the Pharisees from among the multitude said unto him, Master, rebuke your disciples.

  • 40 ) And he answered and said unto them, I tell you that, if these should hold their peace, the stones would immediately cry out.

Luke 19: 29-40
  • 29 ) അവൻ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:

  • 30 ) നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ, അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടീയിരിക്കുന്നതു കാണും, അതിനെ അഴിച്ചു കൊണ്ടുവരുവിൻ.

  • 31 ) അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു.

  • 32 ) അയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതു പോലെ കണ്ടു.

  • 33 ) കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു:

  • 34 ) കർത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു.

  • 35 ) അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി.

  • 36 ) അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.

  • 37 ) അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:

  • 38 ) കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ, സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.

  • 39 ) പുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശീഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.

  • 40 ) അതിന്നു അവൻ: “ഇവർ മണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു ഉത്തരം പറഞ്ഞു.