Lectionary

John 20: 1-18
  • 1 ) The first day of the week comes Mary Magdalene early, when it was yet dark, unto the tomb, and sees the stone taken away from the tomb.

  • 2 ) Then she runs, and comes to Simon Peter, and to the other disciple, whom Jesus loved, and says unto them, They have taken away the LORD out of the tomb, and we know not where they have laid him.

  • 3 ) Peter therefore went forth, and that other disciple, and came to the tomb.

  • 4 ) So they ran both together: and the other disciple did outrun Peter, and came first to the tomb.

  • 5 ) And he stooping down, and looking in, saw the linen clothes lying, yet went he not in.

  • 6 ) Then comes Simon Peter following him, and went into the tomb, and sees the linen clothes lie,

  • 7 ) And the cloth, that was about his head, not lying with the linen clothes, but wrapped together in a place by itself.

  • 8 ) Then went in also that other disciple, which came first to the tomb, and he saw, and believed.

  • 9 ) For as yet they knew not the scripture, that he must rise again from the dead.

  • 10 ) Then the disciples went away again unto their own home.

  • 11 ) But Mary stood without at the tomb weeping: and as she wept, she stooped down, and looked into the tomb,

  • 12 ) And sees two angels in white sitting, the one at the head, and the other at the feet, where the body of Jesus had lain.

  • 13 ) And they say unto her, Woman, why weep you? She says unto them, Because they have taken away my LORD, and I know not where they have laid him.

  • 14 ) And when she had thus said, she turned herself back, and saw Jesus standing, and knew not that it was Jesus.

  • 15 ) Jesus says unto her, Woman, why weep you? whom seek you? She, supposing him to be the gardener, says unto him, Sir, if you have borne him behind, tell me where you have laid him, and I will take him away.

  • 16 ) Jesus says unto her, Mary. She turned herself, and says unto him, Rabboni, which is to say, Master.

  • 17 ) Jesus says unto her, Touch me not, for I am not yet ascended to my Father: but go to my brethren, and say unto them, I ascend unto my Father, and your Father, and to my God, and your God.

  • 18 ) Mary Magdalene came and told the disciples that she had seen the LORD, and that he had spoken these things unto her.

John 20: 1-18
  • 1 ) ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.

  • 2 ) അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽ നിന്നു എടുത്തു കൊണ്ടുപോയി, അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു,

  • 3 ) അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കൽ ചെന്നു.

  • 4 ) ഇരുവരും ഒന്നിച്ചു ഓടി, മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി,

  • 5 ) കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു കണ്ടു, അകത്തു കടന്നില്ലതാനും.

  • 6 ) അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു

  • 7 ) ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്നറൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു.

  • 8 ) ആദ്യം കല്ലെറക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.

  • 9 ) അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവർ അതുവരെ അറിഞ്ഞില്ല.

  • 10 ) അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.

  • 11 ) എന്നാൽ മറിയ കല്ലെറക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി.

  • 12 ) യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു കണ്ടു.

  • 13 ) അവർ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി, അവനെ എവിടെ വെച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോടു പറഞ്ഞു.

  • 14 ) ഇതു പറഞ്ഞിട്ടു അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു കണ്ടു, യേശു എന്നു അറിഞ്ഞില്ല താനും.

  • 15 ) യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു നിരൂപിച്ചിട്ടു അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക, ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു.

  • 16 ) യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു,

  • 17 ) അതിന്നു ഗുരു എന്നർത്ഥം. യേശു അവളോടു: എന്നെ തൊടരുതു, ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല, എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.

  • 18 ) മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.