Lectionary

1 thessalonians 5: 12-22
  • 12 ) And we plead to you, brethren, to know them which labour among you, and are over you in the Lord, and admonish you,

  • 13 ) And to esteem them very highly in love for their work's sake. And be at peace among yourselves.

  • 14 ) Now we exhort you, brethren, warn them that are unruly, comfort the feebleminded, support the weak, be patient toward all men.

  • 15 ) See that none render evil for evil unto any man, but ever follow that which is good, both among yourselves, and to all men.

  • 16 ) Rejoice evermore.

  • 17 ) Pray without ceasing.

  • 18 ) In every thing give thanks: for this is the will of God in Christ Jesus concerning you.

  • 19 ) Quench not the Spirit.

  • 20 ) Despise not prophesyings.

  • 21 ) Prove all things, hold fast that which is good.

  • 22 ) Abstain from all appearance of evil.

1 thessalonians 5: 12-22
  • 12 ) സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം

  • 13 ) ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ.

  • 14 ) സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ: ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ, ബലഹീനരെ താങ്ങുവിൻ, എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ.

  • 15 ) ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ, തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ,

  • 16 ) എപ്പോഴും സന്തോഷിപ്പിൻ,

  • 17 ) ഇടവിടാതെ പ്രാർത്ഥിപ്പിൻ

  • 18 ) എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ, ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.

  • 19 ) ആത്മാവിനെ കെടുക്കരുതു.

  • 20 ) പ്രവചനം തുച്ഛീകരിക്കരുതു.

  • 21 ) സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.

  • 22 ) സകലവിധദോഷവും വിട്ടകലുവിൻ.