Lectionary

Luke 8: 9-15
  • 9 ) And his disciples asked him, saying, What might this parable be?

  • 10 ) And he said, Unto you it is given to know the mysteries of the kingdom of God: but to others in parables, that seeing they might not see, and hearing they might not understand.

  • 11 ) Now the parable is this: The seed is the word of God.

  • 12 ) Those by the way side are they that hear, then comes the devil, and takes away the word out of their hearts, lest they should believe and be saved.

  • 13 ) They on the rock are they, which, when they hear, receive the word with joy, and these have no root, which for a while believe, and in time of temptation fall away.

  • 14 ) And that which fell among thorns are they, which, when they have heard, go forth, and are choked with cares and riches and pleasures of this life, and bring no fruit to perfection.

  • 15 ) But that on the good ground are they, which in an honest and good heart, having heard the word, keep it, and bring forth fruit with patience.

Luke 8: 9-15
  • 9 ) അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:

  • 10 ) “ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു, ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.

  • 11 ) ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം,

  • 12 ) വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.

  • 13 ) പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല, അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.

  • 14 ) മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.

  • 15 ) നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.