Lectionary

John 14: 14-21
  • 14 ) If all of you shall ask any thing in my name, I will do it.

  • 15 ) If all of you love me, keep my commandments.

  • 16 ) And I will pray the Father, and he shall give you another Comforter, that he may abide with you for ever,

  • 17 ) Even the Spirit of truth, whom the world cannot receive, because it sees him not, neither knows him: but all of you know him, for he dwells with you, and shall be in you.

  • 18 ) I will not leave you comfortless: I will come to you.

  • 19 ) Yet a little while, and the world sees me no more, but all of you see me: because I live, all of you shall live also.

  • 20 ) At that day all of you shall know that I am in my Father, and all of you in me, and I in you.

  • 21 ) He that has my commandments, and keeps them, he it is that loves me: and he that loves me shall be loved of my Father, and I will love him, and will manifest myself to him.

John 14: 14-21
  • 14 ) നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.

  • 15 ) നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.

  • 16 ) എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും, അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.

  • 17 ) ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല, നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.

  • 18 ) ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല, ഞാൻ നിങ്ങളുടെ അടുക്കൽ വരും.

  • 19 ) കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല, നിങ്ങളോ എന്നെ കാണും, ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.

  • 20 ) ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.

  • 21 ) എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു, എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു, ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും.