Lectionary

Acts 14: 1-10
  • 1 ) And it came to pass in Iconium, that they went both together into the synagogue of the Jews, and so spoke, that a great multitude both of the Jews and also of the Greeks believed.

  • 2 ) But the unbelieving Jews stirred up the Gentiles, and made their minds evil affected against the brethren.

  • 3 ) Long time therefore abode they speaking boldly in the Lord, which gave testimony unto the word of his grace, and granted signs and wonders to be done by their hands.

  • 4 ) But the multitude of the city was divided: and part held with the Jews, and part with the apostles.

  • 5 ) And when there was an assault made both of the Gentiles, and also of the Jews with their rulers, to use them despitefully, and to stone them,

  • 6 ) They were ware of it, and fled unto Lystra and Derbe, cities of Lycaonia, and unto the region that lies round about:

  • 7 ) And there they preached the gospel.

  • 8 ) And there sat a certain man at Lystra, impotent in his feet, being a cripple from his mother's womb, who never had walked:

  • 9 ) The same heard Paul speak: who steadfastly beholding him, and perceiving that he had faith to be healed,

  • 10 ) Said with a loud voice, Stand upright on your feet. And he leaped and walked.

Acts 14: 1-10
  • 1 ) ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു.

  • 2 ) വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി.

  • 3 ) എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു, അവൻ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.

  • 4 ) എന്നാൽ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലര്‍ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.

  • 5 ) അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അതു ഗ്രഹിച്ചു ലുസ്ത്ര,

  • 6 ) ദെർബ്ബ ഇന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും

  • 7 ) ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.

  • 8 ) ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷൻ ഇരുന്നിരുന്നു.

  • 9 ) അവൻ പൌലൊസ് സംസാരിക്കുന്നതു കേട്ടു, അവൻ അവനെ ഉറ്റു നോക്കി, സൌഖ്യം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു:

  • 10 ) നീ എഴുന്നേറ്റു കാലൂന്നി നിവിർന്നുനിൽക്ക എന്നു ഉറക്കെ പറഞ്ഞു, അവൻ കുതിച്ചെഴുന്നേറ്റു നടന്നു