Lectionary

Matthew 26: 17-29
  • 17 ) Now the first day of the feast of unleavened bread the disciples came to Jesus, saying unto him, Where will you that we prepare for you to eat the passover?

  • 18 ) And he said, Go into the city to such a man, and say unto him, The Master says, My time is at hand, I will keep the passover at your house with my disciples.

  • 19 ) And the disciples did as Jesus had appointed them, and they made ready the passover.

  • 20 ) Now when the even was come, he sat down with the twelve.

  • 21 ) And as they did eat, he said, Verily I say unto you, that one of you shall betray me.

  • 22 ) And they were exceeding sorrowful, and began every one of them to say unto him, Lord, is it I?

  • 23 ) And he answered and said, He that dips his hand with me in the dish, the same shall betray me.

  • 24 ) The Son of man goes as it is written of him: but woe unto that man by whom the Son of man is betrayed! it had been good for that man if he had not been born.

  • 25 ) Then Judas, which betrayed him, answered and said, Master, is it I? He said unto him, You have said.

  • 26 ) And as they were eating, Jesus took bread, and blessed it, and brake it, and gave it to the disciples, and said, Take, eat, this is my body.

  • 27 ) And he took the cup, and gave thanks, and gave it to them, saying, Drink all of you all of it,

  • 28 ) For this is my blood of the new testament, which is shed for many for the remission of sins.

  • 29 ) But I say unto you, I will not drink henceforth of this fruit of the vine, until that day when I drink it new with you in my Father's kingdom.

Matthew 26: 17-29
  • 17 ) പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.

  • 18 ) അതിന്നു അവൻ പറഞ്ഞതു: “നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു, ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.”

  • 19 ) ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.

  • 20 ) സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു.

  • 21 ) അവർ ഭക്ഷിക്കുമ്പോൾ അവൻ: “നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

  • 22 ) അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കർത്താവേ, എന്നു ഓരോരുത്തൻ പറഞ്ഞുതുടങ്ങി.

  • 23 ) അവൻ ഉത്തരം പറഞ്ഞതു: “എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും.

  • 24 ) തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യ പുത്രൻ പോകുന്നു സത്യം, മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം, ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു.”

  • 25 ) എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: “നീ തന്നേ” എന്നു അവൻ പറഞ്ഞു.

  • 26 ) അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: “വാങ്ങി ഭക്ഷിപ്പിൻ, ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.

  • 27 ) പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ.

  • 28 ) ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം,

  • 29 ) എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.