Lectionary

John 12: 20-26
  • 20 ) And there were certain Greeks among them that came up to worship at the feast:

  • 21 ) The same came therefore to Philip, which was of Bethsaida of Galilee, and desired him, saying, Sir, we would see Jesus.

  • 22 ) Philip comes and tells Andrew: and again Andrew and Philip tell Jesus.

  • 23 ) And Jesus answered them, saying, The hour has come, that the Son of man should be glorified.

  • 24 ) Verily, verily, I say unto you, Except a corn of wheat fall into the ground and die, it abides alone: but if it die, it brings forth much fruit.

  • 25 ) He that loves his life shall lose it, and he that hates his life in this world shall keep it unto life eternal.

  • 26 ) If any man serve me, let him follow me, and where I am, there shall also my servant be: if any man serve me, him will my Father honour.

John 12: 20-26
  • 20 ) പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു.

  • 21 ) ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.

  • 22 ) ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.

  • 23 ) യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.

  • 24 ) ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും, ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.

  • 25 ) തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും, ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും.

  • 26 ) എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ, ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും, എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും.