Lectionary

Matthew 25: 31-40
  • 31 ) When the Son of man shall come in his glory, and all the holy angels with him, then shall he sit upon the throne of his glory:

  • 32 ) And before him shall be gathered all nations: and he shall separate them one from another, as a shepherd divides his sheep from the goats:

  • 33 ) And he shall set the sheep on his right hand, but the goats on the left.

  • 34 ) Then shall the King say unto them on his right hand, Come, all of you blessed of my Father, inherit the kingdom prepared for you from the foundation of the world:

  • 35 ) For I was an hungered, and all of you gave me food: I was thirsty, and all of you gave me drink: I was a stranger, and all of you took me in:

  • 36 ) Naked, and all of you clothed me: I was sick, and all of you visited me: I was in prison, and all of you came unto me.

  • 37 ) Then shall the righteous answer him, saying, Lord, when saw we you an hungered, and fed you? or thirsty, and gave you drink?

  • 38 ) When saw we you a stranger, and took you in? or naked, and clothed you?

  • 39 ) Or when saw we you sick, or in prison, and came unto you?

  • 40 ) And the King shall answer and say unto them, Verily I say unto you, Inasmuch as all of you have done it unto one of the least of these my brethren, all of you have done it unto me.

Matthew 25: 31-40
  • 31 ) മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.

  • 32 ) സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും, അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,

  • 33 ) ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.

  • 34 ) രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ, ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.

  • 35 ) എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു, ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു,

  • 36 ) നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു, രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു, തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.

  • 37 ) അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?

  • 38 ) ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?

  • 39 ) നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.

  • 40 ) രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.