Lectionary

Exodus 19: 1-6
  • 1 ) In the third month, when the children of Israel were gone forth out of the land of Egypt, the same day came they into the wilderness of Sinai.

  • 2 ) For they were departed from Rephidim, and were come to the desert of Sinai, and had pitched in the wilderness, and there Israel camped before the mount.

  • 3 ) And Moses went up unto God, and the LORD called unto him out of the mountain, saying, Thus shall you say to the house of Jacob, and tell the children of Israel,

  • 4 ) All of you have seen what I did unto the Egyptians, and how I bare you on eagles' wings, and brought you unto myself.

  • 5 ) Now therefore, if all of you will obey my voice indeed, and keep my covenant, then all of you shall be an exclusive treasure unto me above all people: for all the earth is mine:

  • 6 ) And all of you shall be unto me a kingdom of priests, and an holy nation. These are the words which you shall speak unto the children of Israel.

Exodus 19: 1-6
  • 1 ) യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അതേ ദിവസം അവർ സീനായിമരുഭൂമിയിൽ എത്തി.

  • 2 ) അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി, അവിടെ പർവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി.

  • 3 ) മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു, യഹോവ പർവ്വതത്തിൽ നിന്നു അവനോടു വിളിച്ചു കല്പിച്ചതു: നീ യാക്കോബ് ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാൽ:

  • 4 ) ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ.

  • 5 ) ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും, ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.

  • 6 ) നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.