Lectionary

Luke 1: 57-66
  • 57 ) Now Elisabeth's full time came that she should be delivered, and she brought forth a son.

  • 58 ) And her neighbours and her cousins heard how the Lord had showed great mercy upon her, and they rejoiced with her.

  • 59 ) And it came to pass, that on the eighth day they came to circumcise the child, and they called him Zacharias, after the name of his father.

  • 60 ) And his mother answered and said, Not so, but he shall be called John.

  • 61 ) And they said unto her, There is none of your kindred that is called by this name.

  • 62 ) And they made signs to his father, how he would have him called.

  • 63 ) And he asked for a writing table, and wrote, saying, His name is John. And they marvelled all.

  • 64 ) And his mouth was opened immediately, and his tongue loosed, and he spoke, and praised God.

  • 65 ) And fear came on all that dwelt round about them: and all these sayings were noised abroad throughout all the hill country of Judaea.

  • 66 ) And all they that heard them laid them up in their hearts, saying, What manner of child shall this be! And the hand of the Lord was with him.

Luke 1: 57-66
  • 57 ) എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു,

  • 58 ) കർത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ചാർച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.

  • 59 ) എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു, അപ്പന്റെ പേർ പോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.

  • 60 ) അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.

  • 61 ) അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.

  • 62 ) പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.

  • 63 ) അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി, എല്ലാവരും ആശ്ചര്യപ്പെട്ടു.

  • 64 ) ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.

  • 65 ) ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി,, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു.

  • 66 ) കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു, കർത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.