Lectionary

John 15: 8-16
  • 8 ) Herein is my Father glorified, that all of you bear much fruit, so shall all of you be my disciples.

  • 9 ) As the Father has loved me, so have I loved you: continue all of you in my love.

  • 10 ) If all of you keep my commandments, all of you shall abide in my love, even as I have kept my Father's commandments, and abide in his love.

  • 11 ) These things have I spoken unto you, that my joy might remain in you, and that your joy might be full.

  • 12 ) This is my commandment, That all of you love one another, as I have loved you.

  • 13 ) Greater love has no man than this, that a man lay down his life for his friends.

  • 14 ) All of you are my friends, if all of you do whatsoever I command you.

  • 15 ) Henceforth I call you not servants, for the servant knows not what his lord does: but I have called you friends, for all things that I have heard of my Father I have made known unto you.

  • 16 ) All of you have not chosen me, but I have chosen you, and ordained you, that all of you should go and bring forth fruit, and that your fruit should remain: that whatsoever all of you shall ask of the Father in my name, he may give it you.

John 15: 8-16
  • 8 ) നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു, അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.

  • 9 ) പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു, എന്റെ സ്നേഹത്തിൽ വസിപ്പിൻ.

  • 10 ) ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.

  • 11 ) എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

  • 12 ) ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.

  • 13 ) സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.

  • 14 ) ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതന്മാർ തന്നേ

  • 15 ) യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല, ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.

  • 16 ) നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിന്നും നിങ്ങളേ ആക്കിവെച്ചുമിരിക്കുന്നു, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.