Lectionary

John 16: 1-15
  • 1 ) These things have I spoken unto you, that all of you should not be offended.

  • 2 ) They shall put you out of the synagogues: yea, the time comes, that whosoever kills you will think that he does God service.

  • 3 ) And these things will they do unto you, because they have not known the Father, nor me.

  • 4 ) But these things have I told you, that when the time shall come, all of you may remember that I told you of them. And these things I said not unto you at the beginning, because I was with you.

  • 5 ) But now I go my way to him that sent me, and none of you asks me, Where go you?

  • 6 ) But because I have said these things unto you, sorrow has filled your heart.

  • 7 ) Nevertheless I tell you the truth, It is expedient for you that I go away: for if I go not away, the Comforter will not come unto you, but if I depart, I will send him unto you.

  • 8 ) And when he has come, he will reprove the world of sin, and of righteousness, and of judgment:

  • 9 ) Of sin, because they believe not on me,

  • 10 ) Of righteousness, because I go to my Father, and all of you see me no more,

  • 11 ) Of judgment, because the prince of this world is judged.

  • 12 ) I have yet many things to say unto you, but all of you cannot bear them now.

  • 13 ) Nevertheless when he, the Spirit of truth, has come, he will guide you into all truth: for he shall not speak of himself, but whatsoever he shall hear, that shall he speak: and he will show you things to come.

  • 14 ) He shall glorify me: for he shall receive of mine, and shall show it unto you.

  • 15 ) All things that the Father has are mine: therefore said I, that he shall take of mine, and shall show it unto you.

John 16: 1-15
  • 1 ) നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

  • 2 ) അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും, അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.

  • 3 ) അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും.

  • 4 ) അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു, ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.

  • 5 ) ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല.

  • 6 ) എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.

  • 7 ) എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു, ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം, ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല, ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.

  • 8 ) അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.

  • 9 ) അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും

  • 10 ) ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു

  • 11 ) നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.

  • 12 ) ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു, എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.

  • 13 ) സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും, അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.

  • 14 ) അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.

  • 15 ) പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു, അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.