Lectionary

1 corinthians 1: 18-25
  • 18 ) For the preaching of the cross is to them that perish foolishness, but unto us which are saved it is the power of God.

  • 19 ) For it is written, I will destroy the wisdom of the wise, and will bring to nothing the understanding of the prudent.

  • 20 ) Where is the wise? where is the scribe? where is the disputer of this world? has not God made foolish the wisdom of this world?

  • 21 ) For after that in the wisdom of God the world by wisdom knew not God, it pleased God by the foolishness of preaching to save them that believe.

  • 22 ) For the Jews require a sign, and the Greeks seek after wisdom:

  • 23 ) But we preach Christ crucified, unto the Jews a stumbling block, and unto the Greeks foolishness,

  • 24 ) But unto them which are called, both Jews and Greeks, Christ the power of God, and the wisdom of God.

  • 25 ) Because the foolishness of God is wiser than men, and the weakness of God is stronger than men.

1 corinthians 1: 18-25
  • 18 ) ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.

  • 19 ) “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

  • 20 ) ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?

  • 21 ) ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി.

  • 22 ) യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു,

  • 23 ) ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു, യെഹൂദന്മാർക്കു ഇടർച്ചയും

  • 24 ) ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.

  • 25 ) ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.