Lectionary

1 john 3: 1-12
  • 1 ) Behold, what manner of love the Father has bestowed upon us, that we should be called the sons of God: therefore the world knows us not, because it knew him not.

  • 2 ) Beloved, now are we the sons of God, and it does not yet appear what we shall be: but we know that, when he shall appear, we shall be like him, for we shall see him as he is.

  • 3 ) And every man that has this hope in him purifies himself, even as he is pure.

  • 4 ) Whosoever commits sin trangresses also the law: for sin is the transgression of the law.

  • 5 ) And all of you know that he was manifested to take away our sins, and in him is no sin.

  • 6 ) Whosoever abides in him sins not: whosoever sins has not seen him, neither known him.

  • 7 ) Little children, let no man deceive you: he that does righteousness is righteous, even as he is righteous.

  • 8 ) He that commits sin is of the devil, for the devil sins from the beginning. For this purpose the Son of God was manifested, that he might destroy the works of the devil.

  • 9 ) Whosoever is born of God does not commit sin, for his seed remains in him: and he cannot sin, because he is born of God.

  • 10 ) In this the children of God are manifest, and the children of the devil: whosoever does not righteousness is not of God, neither he that loves not his brother.

  • 11 ) For this is the message that all of you heard from the beginning, that we should love one another.

  • 12 ) Not as Cain, who was of that wicked one, and slew his brother. And wherefore slew he him? Because his own works were evil, and his brother's righteous.

1 john 3: 1-12
  • 1 ) കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു, അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല.

  • 2 ) പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

  • 3 ) അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിർമ്മലീകരിക്കുന്നു.

  • 4 ) പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു, പാപം അധർമ്മം തന്നേ.

  • 5 ) പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു, അവനിൽ പാപം ഇല്ല.

  • 6 ) അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.

  • 7 ) കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു, അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു.

  • 8 ) പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.

  • 9 ) ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല, അവന്റെ വിത്തു അവനിൽ വസിക്കുന്നു, ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.

  • 10 ) ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു, നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.

  • 11 ) നിങ്ങൾ ആദിമുതൽ കേട്ട ദൂതു: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു.

  • 12 ) കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല, അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.