Lectionary

John 3: 16-21
  • 16 ) For God so loved the world, that he gave his only begotten Son, that whosoever believes in him should not perish, but have everlasting life.

  • 17 ) For God sent not his Son into the world to condemn the world, but that the world through him might be saved.

  • 18 ) He that believes on him is not condemned: but he that believes not is condemned already, because he has not believed in the name of the only begotten Son of God.

  • 19 ) And this is the condemnation, that light has come into the world, and men loved darkness rather than light, because their deeds were evil.

  • 20 ) For every one that does evil hates the light, neither comes to the light, lest his deeds should be reproved.

  • 21 ) But he that does truth comes to the light, that his deeds may be made manifest, that they are wrought in God.

John 3: 16-21
  • 16 ) തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

  • 17 ) ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.

  • 18 ) അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല, വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

  • 19 ) ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.

  • 20 ) തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു, തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.

  • 21 ) സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.