Lectionary

Acts 3: 19-26
  • 19 ) Repent all of you therefore, and be converted, that your sins may be blotted out, when the times of refreshing shall come from the presence of the Lord.

  • 20 ) And he shall send Jesus Christ, which before was preached unto you:

  • 21 ) Whom the heaven must receive until the times of restitution of all things, which God has spoken by the mouth of all his holy prophets since the world began.

  • 22 ) For Moses truly said unto the fathers, A prophet shall the Lord your God raise up unto you of your brethren, like unto me, him shall all of you hear in all things whatsoever he shall say unto you.

  • 23 ) And it shall come to pass, that every soul, which will not hear that prophet, shall be destroyed from among the people.

  • 24 ) Yea, and all the prophets from Samuel and those that follow after, as many as have spoken, have likewise foretold of these days.

  • 25 ) All of you are the children of the prophets, and of the covenant which God made with our fathers, saying unto Abraham, And in your seed shall all the families of the earth be blessed.

  • 26 ) Unto you first God, having raised up his Son Jesus, sent him to bless you, in turning away every one of you from his iniquities.

Acts 3: 19-26
  • 19 ) ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ, എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു

  • 20 ) ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കു മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയക്കയും ചെയ്യും.

  • 21 ) ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.

  • 22 ) “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും, അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.

  • 23 ) ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ.

  • 24 ) അത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.

  • 25 ) “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.

  • 26 ) നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.