Lectionary

Ephesians 5: 9-17
  • 9 ) (For the fruit of the Spirit is in all goodness and righteousness and truth,)

  • 10 ) Proving what is acceptable unto the Lord.

  • 11 ) And have no fellowship with the unfruitful works of darkness, but rather reprove them.

  • 12 ) For it is a shame even to speak of those things which are done of them in secret.

  • 13 ) But all things that are reproved are made manifest by the light: for whatsoever does make manifest is light.

  • 14 ) Wherefore he says, Awake you that sleep, and arise from the dead, and Christ shall give you light.

  • 15 ) See then that all of you walk circumspectly, not as fools, but as wise,

  • 16 ) Redeeming the time, because the days are evil.

  • 17 ) Wherefore be all of you not unwise, but understanding what the will of the Lord is.

Ephesians 5: 9-17
  • 9 ) കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.

  • 10 ) സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.

  • 11 ) ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു, അവയെ ശാസിക്ക അത്രേ വേണ്ടതു.

  • 12 ) അവർ ഗൂഢമായി ചെയ്യുന്നതു പറവാൻ പോലും ലജ്ജയാകുന്നു.

  • 13 ) അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താൽ ബോധം വരും, ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.

  • 14 ) അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക, എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു.

  • 15 ) ആകയാൽ സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ.

  • 16 ) ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.

  • 17 ) ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.