Lectionary

Luke 24: 13-35
  • 13 ) And, behold, two of them went that same day to a village called Emmaus, which was from Jerusalem about threescore furlongs.

  • 14 ) And they talked together of all these things which had happened.

  • 15 ) And it came to pass, that, while they communed together and reasoned, Jesus himself drew near, and went with them.

  • 16 ) But their eyes were held that they should not know him.

  • 17 ) And he said unto them, What manner of communications are these that all of you have one to another, as all of you walk, and are sad?

  • 18 ) And the one of them, whose name was Cleopas, answering said unto him, Are you only a stranger in Jerusalem, and have not known the things which are come to pass there in these days?

  • 19 ) And he said unto them, What things? And they said unto him, Concerning Jesus of Nazareth, which was a prophet mighty in deed and word before God and all the people:

  • 20 ) And how the chief priests and our rulers delivered him to be condemned to death, and have crucified him.

  • 21 ) But we trusted that it had been he which should have redeemed Israel: and beside all this, to day is the third day since these things were done.

  • 22 ) Yea, and certain women also of our company made us astonished, which were early at the tomb,

  • 23 ) And when they found not his body, they came, saying, that they had also seen a vision of angels, which said that he was alive.

  • 24 ) And certain of them which were with us went to the tomb, and found it even so as the women had said: but him they saw not.

  • 25 ) Then he said unto them, O fools, and slow of heart to believe all that the prophets have spoken:

  • 26 ) Ought not Christ to have suffered these things, and to enter into his glory?

  • 27 ) And beginning at Moses and all the prophets, he expounded unto them in all the scriptures the things concerning himself.

  • 28 ) And they drew nigh unto the village, where they went: and he made as though he would have gone further.

  • 29 ) But they constrained him, saying, Abide with us: for it is toward evening, and the day is far spent. And he went in to tarry with them.

  • 30 ) And it came to pass, as he sat at food with them, he took bread, and blessed it, and brake, and gave to them.

  • 31 ) And their eyes were opened, and they knew him, and he vanished out of their sight.

  • 32 ) And they said one to another, Did not our heart burn within us, while he talked with us by the way, and while he opened to us the scriptures?

  • 33 ) And they rose up the same hour, and returned to Jerusalem, and found the eleven gathered together, and them that were with them,

  • 34 ) Saying, The Lord has risen indeed, and has appeared to Simon.

  • 35 ) And they told what things were done in the way, and how he was known of them in breaking of bread.

Luke 24: 13-35
  • 13 ) അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ

  • 14 ) ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.

  • 15 ) സംസാരിച്ചും തർക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേർന്നു നടന്നു.

  • 16 ) അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.

  • 17 ) അവൻ അവരോടു: “നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു” എന്നു ചോദിച്ചു, അവർ വാടിയ മുഖത്തോടെ നിന്നു.

  • 18 ) ക്ളെയൊപ്പാവു എന്നു പേരുള്ളവൻ, യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.

  • 19 ) “ഏതു” എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.

  • 20 ) നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.

  • 21 ) ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു, അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.

  • 22 ) ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി

  • 23 ) അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.

  • 24 ) ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു, അവനെ കണ്ടില്ലതാനും.

  • 25 ) അവൻ അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,

  • 26 ) ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ ” എന്നു പറഞ്ഞു.

  • 27 ) മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.

  • 28 ) അവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.

  • 29 ) അവരോ: ഞങ്ങളോടുകൂടെ പാർക്കുക, നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു, അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു.

  • 30 ) അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു.

  • 31 ) ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു, അവൻ അവർക്കു അപ്രത്യക്ഷനായി

  • 32 ) അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.

  • 33 ) ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

  • 34 ) കർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.

  • 35 ) വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‍വന്നതും അവർ വിവരിച്ചു പറഞ്ഞു.