Lectionary

1 chronicles 29: 10-18
  • 10 ) Wherefore David blessed the LORD before all the congregation: and David said, Blessed be you, LORD God of Israel our father, for ever and ever.

  • 11 ) Yours, O LORD is the greatness, and the power, and the glory, and the victory, and the majesty: for all that is in the heaven and in the earth is yours, yours is the kingdom, O LORD, and you are exalted as head above all.

  • 12 ) Both riches and honour come of you, and you reign over all, and in yours hand is power and might, and in yours hand it is to make great, and to give strength unto all.

  • 13 ) Now therefore, our God, we thank you, and praise your glorious name.

  • 14 ) But who am I, and what is my people, that we should be able to offer so willingly after this sort? for all things come of you, and of yours own have we given you.

  • 15 ) For we are strangers before you, and sojourners, as were all our fathers: our days on the earth are as a shadow, and there is none abiding.

  • 16 ) O LORD our God, all this store that we have prepared to build you an house for yours holy name comes of yours hand, and is all yours own.

  • 17 ) I know also, my God, that you try the heart, and have pleasure in uprightness. As for me, in the uprightness of mine heart I have willingly offered all these things: and now have I seen with joy your people, which are present here, to offer willingly unto you.

  • 18 ) O LORD God of Abraham, Isaac, and of Israel, our fathers, keep this for ever in the imagination of the thoughts of the heart of your people, and prepare their heart unto you:

1 chronicles 29: 10-18
  • 10 ) പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.

  • 11 ) യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു, നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.

  • 12 ) ധനവും ബഹുമാനവും നിങ്കൽ നിന്നു വരുന്നു, നീ സർവ്വവും ഭരിക്കുന്നു, ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കുന്നു, സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.

  • 13 ) ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.

  • 14 ) എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു, നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.

  • 15 ) ഞങ്ങൾ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു, ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ, യാതൊരു സ്ഥിരതയുമില്ല.

  • 16 ) ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കയ്യിൽനിന്നുള്ളതു, സകലവും നിനക്കുള്ളതാകുന്നു.

  • 17 ) എന്റെ ദൈവമേ, നീ ഹൃദയത്തെ ശോധനചെയ്തു പരമാർത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു, ഞാനോ എന്റെ ഹൃദയപരമാർത്ഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മനഃപൂർവ്വമായി തന്നിരിക്കുന്നതു ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.

  • 18 ) ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്തു അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ.