Lectionary

John 14: 5-14
  • 5 ) Thomas says unto him, Lord, we know not where you go, and how can we know the way?

  • 6 ) Jesus says unto him, I am the way, the truth, and the life: no man comes unto the Father, but by me.

  • 7 ) If all of you had known me, all of you should have known my Father also: and from henceforth all of you know him, and have seen him.

  • 8 ) Philip says unto him, Lord, show us the Father, and it satisfies us.

  • 9 ) Jesus says unto him, Have I been so long time with you, and yet have you not known me, Philip? he that has seen me has seen the Father, and how says you then, Show us the Father?

  • 10 ) Believe you not that I am in the Father, and the Father in me? the words that I speak unto you I speak not of myself: but the Father that dwells in me, he does the works.

  • 11 ) Believe me that I am in the Father, and the Father in me: or else believe me for the very works' sake.

  • 12 ) Verily, verily, I say unto you, He that believes on me, the works that I do shall he do also, and greater works than these shall he do, because I go unto my Father.

  • 13 ) And whatsoever all of you shall ask in my name, that will I do, that the Father may be glorified in the Son.

  • 14 ) If all of you shall ask any thing in my name, I will do it.

John 14: 5-14
  • 5 ) തോമാസ് അവനോടു: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല, പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു:

  • 6 ) ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു, ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

  • 7 ) നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു, ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു, അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.

  • 8 ) ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം, എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.

  • 9 ) യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു, പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?

  • 10 ) ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു, പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.

  • 11 ) ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ, അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ.

  • 12 ) ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും, ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.

  • 13 ) നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.

  • 14 ) നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.