Lectionary

Acts 12: 5-16
  • 5 ) Peter therefore was kept in prison: but prayer was made without ceasing of the church unto God for him.

  • 6 ) And when Herod would have brought him forth, the same night Peter was sleeping between two soldiers, bound with two chains: and the keepers before the door kept the prison.

  • 7 ) And, behold, the angel of the Lord came upon him, and a light shined in the prison: and he stroke Peter on the side, and raised him up, saying, Arise up quickly. And his chains fell off from his hands.

  • 8 ) And the angel said unto him, Gird yourself, and bind on your sandals. And so he did. And he says unto him, Cast your garment about you, and follow me.

  • 9 ) And he went out, and followed him, and know not that it was true which was done by the angel, but thought he saw a vision.

  • 10 ) When they were past the first and the second ward, they came unto the iron gate that leads unto the city, which opened to them of his own accord: and they went out, and passed on through one street, and forthwith the angel departed from him.

  • 11 ) And when Peter was come to himself, he said, Now I know certainly, that the LORD has sent his angel, and has delivered me out of the hand of Herod, and from all the expectation of the people of the Jews.

  • 12 ) And when he had considered the thing, he came to the house of Mary the mother of John, whose surname was Mark, where many were gathered together praying.

  • 13 ) And as Peter knocked at the door of the gate, a damsel came to hearken, named Rhoda.

  • 14 ) And when she knew Peter's voice, she opened not the gate for gladness, but ran in, and told how Peter stood before the gate.

  • 15 ) And they said unto her, You are mad. But she constantly affirmed that it was even so. Then said they, It is his angel.

  • 16 ) But Peter continued knocking: and when they had opened the door, and saw him, they were astonished.

Acts 12: 5-16
  • 5 ) ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു.

  • 6 ) ഹെരോദാവു അവനെ ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചതിന്റെ തലെരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു, വാതിലിന്റെ മുമ്പിൽ കാവൽക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.

  • 7 ) പെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേൽക്ക എന്നു പറഞ്ഞു അവനെ ഉണർത്തി, ഉടനെ അവന്റെ ചങ്ങല കൈമേൽ നിന്നു വീണു പോയി.

  • 8 ) ദൂതൻ അവനോടു: അര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു.

  • 9 ) അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു.

  • 10 ) അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരിമ്പു വാതിൽക്കൽ എത്തി. അതു അവർക്കു സ്വതവെ തുറന്നു, അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.

  • 11 ) പത്രൊസിന്നു സുബോധം വന്നിട്ടു കർത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷിയിൽനിന്നും എന്നെ വിടുവിച്ചു എന്നു ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്നു അവൻ പറഞ്ഞു.

  • 12 ) ഇങ്ങനെ ഗ്രഹിച്ച ശേഷം അവൻ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചുകെണ്ടിരുന്നു.

  • 13 ) അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു.

  • 14 ) പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്കു ഓടി, പത്രൊസ് പടിപ്പുരെക്കൽ നിൽക്കുന്നു എന്നു അറിയിച്ചു.

  • 15 ) അവർ അവളോടു: നിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു, അവളോ: അല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്നു അവർ പറഞ്ഞു.

  • 16 ) പത്രൊസ് മുട്ടിക്കൊണ്ടിരുന്നു, അവർ തുറന്നപ്പോൾ അവനെ കണ്ടു വിസ്മയിച്ചു.