Lectionary

Ephesians 5: 21-33
  • 21 ) Submitting yourselves one to another in the fear of God.

  • 22 ) Wives, submit yourselves unto your own husbands, as unto the Lord.

  • 23 ) For the husband is the head of the wife, even as Christ is the head of the church: and he is the saviour of the body.

  • 24 ) Therefore as the church is subject unto Christ, so let the wives be to their own husbands in every thing.

  • 25 ) Husbands, love your wives, even as Christ also loved the church, and gave himself for it,

  • 26 ) That he might sanctify and cleanse it with the washing of water by the word,

  • 27 ) That he might present it to himself a glorious church, not having spot, or wrinkle, or any such thing, but that it should be holy and without blemish.

  • 28 ) So ought men to love their wives as their own bodies. He that loves his wife loves himself.

  • 29 ) For no man ever yet hated his own flesh, but nourishes and cherishes it, even as the Lord the church:

  • 30 ) For we are members of his body, of his flesh, and of his bones.

  • 31 ) For this cause shall a man leave his father and mother, and shall be joined unto his wife, and they two shall be one flesh.

  • 32 ) This is a great mystery: but I speak concerning Christ and the church.

  • 33 ) Nevertheless let every one of you in particular so love his wife even as himself, and the wife see that she reverence her husband.

Ephesians 5: 21-33
  • 21 ) ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.

  • 22 ) ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.

  • 23 ) ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യകൂ തലയാകുന്നു.

  • 24 ) എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.

  • 25 ) ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.

  • 26 ) അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും

  • 27 ) കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.

  • 28 ) അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.

  • 29 ) ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ, ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു.

  • 30 ) നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.

  • 31 ) അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും, ഇരുവരും ഒരു ദേഹമായിത്തീരും.

  • 32 ) ഈ മർമ്മം വലിയതു, ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.

  • 33 ) എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.