Lectionary

Proverbs 30: 4-9
  • 4 ) Who has ascended up into heaven, or descended? who has gathered the wind in his fists? who has bound the waters in a garment? who has established all the ends of the earth? what is his name, and what is his son's name, if you can tell?

  • 5 ) Every word of God is pure: he is a shield unto them that put their trust in him.

  • 6 ) Add you not unto his words, lest he reprove you, and you be found a liar.

  • 7 ) Two things have I required of you, deny me them not before I die:

  • 8 ) Remove far from me vanity and lies: give me neither poverty nor riches, feed me with food convenient for me:

  • 9 ) Lest I be full, and deny you, and say, Who is the LORD? or lest I be poor, and steal, and take the name of my God in vain.

Proverbs 30: 4-9
  • 4 ) സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ? കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആർ? വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവൻ ആർ? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആർ? അവന്റെ പേരെന്തു? അവന്റെ മകന്റെ പേർ എന്തു? നിനക്കറിയാമോ?

  • 5 ) ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു, തന്നിൽ ആശ്രയിക്കുന്നവർക്കു അവൻ പരിച തന്നേ.

  • 6 ) അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു, അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.

  • 7 ) രണ്ടു കാര്യം ഞാൻ നിന്നോടു അപേക്ഷിക്കുന്നു, ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ,

  • 8 ) വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ, ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.

  • 9 ) ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.