Lectionary

Ephesians 6: 10-18
  • 10 ) Finally, my brethren, be strong in the Lord, and in the power of his might.

  • 11 ) Put on the whole armour of God, that all of you may be able to stand against the wiles of the devil.

  • 12 ) For we wrestle not against flesh and blood, but against principalities, against powers, against the rulers of the darkness of this world, against spiritual wickedness in high places.

  • 13 ) Wherefore take unto you the whole armour of God, that all of you may be able to withstand in the evil day, and having done all, to stand.

  • 14 ) Stand therefore, having your loins girt about with truth, and having on the breastplate of righteousness,

  • 15 ) And your feet shod with the preparation of the gospel of peace,

  • 16 ) Above all, taking the shield of faith, wherewith all of you shall be able to quench all the fiery darts of the wicked.

  • 17 ) And take the helmet of salvation, and the sword of the Spirit, which is the word of God:

  • 18 ) Praying always with all prayer and supplication in the Spirit, and watching thereunto with all perseverance and supplication for all saints,

Ephesians 6: 10-18
  • 10 ) ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ.

  • 11 ) പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.

  • 12 ) നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.

  • 13 ) അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.

  • 14 ) നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും

  • 15 ) സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം

  • 16 ) കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.

  • 17 ) രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.

  • 18 ) സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.