Lectionary

1 timothy 1: 12-17
  • 12 ) And I thank Christ Jesus our Lord, who has enabled me, for that he counted me faithful, putting me into the ministry,

  • 13 ) Who was before a blasphemer, and a persecutor, and prone to cause hurt: but I obtained mercy, because I did it ignorantly in unbelief.

  • 14 ) And the grace of our Lord was exceeding abundant with faith and love which is in Christ Jesus.

  • 15 ) This is a faithful saying, and worthy of all acceptation, that Christ Jesus came into the world to save sinners, of whom I am chief.

  • 16 ) Nevertheless for this cause I obtained mercy, that in me first Jesus Christ might show forth all longsuffering, for a pattern to them which should hereafter believe on him to life everlasting.

  • 17 ) Now unto the King eternal, immortal, invisible, the only wise God, be honour and glory for ever and ever. Amen.

1 timothy 1: 12-17
  • 12 ) എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു.

  • 13 ) മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു, എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു.

  • 14 ) നമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചുമിരിക്കുന്നു.

  • 15 ) ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ, ആ പാപികളിൽ ഞാൻ ഒന്നാമൻ.

  • 16 ) എന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.

  • 17 ) നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.