Lectionary

Luke 19: 1-10
  • 1 ) And Jesus entered and passed through Jericho.

  • 2 ) And, behold, there was a man named Zacchaeus, which was the chief among the publicans, and he was rich.

  • 3 ) And he sought to see Jesus who he was, and could not for the press, because he was little of stature.

  • 4 ) And he ran before, and climbed up into a sycomore tree to see him: for he was to pass that way.

  • 5 ) And when Jesus came to the place, he looked up, and saw him, and said unto him, Zacchaeus, make haste, and come down, in order to day I must abide at your house.

  • 6 ) And he made haste, and came down, and received him joyfully.

  • 7 ) And when they saw it, they all murmured, saying, That he was gone to be guest with a man that is a sinner.

  • 8 ) And Zacchaeus stood, and said unto the Lord: Behold, Lord, the half of my goods I give to the poor, and if I have taken any thing from any man by false accusation, I restore him fourfold.

  • 9 ) And Jesus said unto him, This day is salvation come to this house, forasmuch as he also is a son of Abraham.

  • 10 ) For the Son of man has come to seek and to save that which was lost.

Luke 19: 1-10
  • 1 ) അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ

  • 2 ) ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,

  • 3 ) യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.

  • 4 ) എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.

  • 5 ) അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: “സക്കായിയേ, വേഗം ഇറങ്ങിവാ, ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” എന്നു അവനോടു പറഞ്ഞു.

  • 6 ) അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.

  • 7 ) കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.

  • 8 ) സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു, വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.

  • 9 ) യേശു അവനോടു: “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.

  • 10 ) കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” എന്നു പറഞ്ഞു.