Lectionary

1 john 4: 7-21
  • 7 ) Beloved, let us love one another: for love is of God, and every one that loves is born of God, and knows God.

  • 8 ) He that loves not knows not God, for God is love.

  • 9 ) In this was manifested the love of God toward us, because that God sent his only begotten Son into the world, that we might live through him.

  • 10 ) Herein is love, not that we loved God, but that he loved us, and sent his Son to be the propitiation for our sins.

  • 11 ) Beloved, if God so loved us, we ought also to love one another.

  • 12 ) No man has seen God at any time. If we love one another, God dwells in us, and his love is perfected in us.

  • 13 ) Hereby know we that we dwell in him, and he in us, because he has given us of his Spirit.

  • 14 ) And we have seen and do testify that the Father sent the Son to be the Saviour of the world.

  • 15 ) Whosoever shall confess that Jesus is the Son of God, God dwells in him, and he in God.

  • 16 ) And we have known and believed the love that God has to us. God is love, and he that dwells in love dwells in God, and God in him.

  • 17 ) Herein is our love made perfect, that we may have boldness in the day of judgment: because as he is, so are we in this world.

  • 18 ) There is no fear in love, but perfect love casts out fear: because fear has torment. He that fears is not made perfect in love.

  • 19 ) We love him, because he first loved us.

  • 20 ) If a man say, I love God, and hates his brother, he is a liar: for he that loves not his brother whom he has seen, how can he love God whom he has not seen?

  • 21 ) And this commandment have we from him, That he who loves God love his brother also.

1 john 4: 7-21
  • 7 ) പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക, സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.

  • 8 ) സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല, ദൈവം സ്നേഹം തന്നേ.

  • 9 ) ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.

  • 10 ) നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.

  • 11 ) പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.

  • 12 ) ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു, അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.

  • 13 ) നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു.

  • 14 ) പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.

  • 15 ) യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.

  • 16 ) ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ, സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു, ദൈവം അവനിലും വസിക്കുന്നു.

  • 17 ) ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു.

  • 18 ) സ്നേഹത്തിൽ ഭയമില്ല, ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു, ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.

  • 19 ) അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.

  • 20 ) ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.

  • 21 ) ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.